വാഷിംഗ്ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി അജയ് ബങ്ക. ഭാരതത്തിന്റെ വളർച്ചാ നിരക്കാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാഗമെന്ന് അദ്ദേഹം പറഞ്ഞു. ആറോ ഏഴ് ശതമാനത്തിലേറെ വളർച്ചാ നിരക്ക് കൈവരിക്കണമെന്നുണ്ടെങ്കിൽ അത്രയേറെ ചെയ്തിട്ടുണ്ടാകണം. പടിപടിയായി നേടുന്ന കുതിപ്പാണിതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വളർച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിലാണ്. ആഭ്യന്തര വിപണിയിൽ ഉൾപ്പടെ ഈ വളർച്ച നിരക്ക് പ്രതിഫലിക്കുന്നു. ആരോഗ്യകരമായ സൂചനയാണ് ഇത് നൽകുന്നതെന്നും അജയ് ബങ്ക അഭിപ്രായപ്പെട്ടു. വായുവും വെള്ളത്തിന്റെ ഗുണനിലവാരവും മാറ്റിയത് മുതലുള്ള പരിണാമങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് പ്രധാനമന്ത്രി ആദ്യം ഊന്നൽ നൽകിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായി ലോകബാങ്ക് സജീവമായി ഇടപഴകുന്നുണ്ടെന്നും വരും മാസങ്ങളിൽ അവ ഫലം കാണുമെന്നും ബംഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വായുവിന്റെ ഗുണനിലവാരം, ജലവിതരണം, നഗര ആസൂത്രണം എന്നിവയിലും നഗരങ്ങളെ കൂടുതൽ വാസയോഗ്യമാക്കാൻ സാധ്യതയുള്ളതിനാലും ലോകബാങ്ക് നഗരവികസന പ്രവർത്തനങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
സുസ്ഥിര വികസനത്തിനും വളർച്ചയെ തൊഴിലവസരങ്ങളാക്കി മാറ്റുന്നതിലും ഇന്ത്യയെ പിന്തുണയ്‌ക്കുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ ശാക്തീകരിക്കാനും ഇന്ത്യയെ പോലെ മറ്റൊരു രാജ്യം വേറെയില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.