പാലക്കാട്: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി. സരിൻ രഹസ്യങ്ങളുടെ കാവൽഭടനാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ ഔപചാരിക പ്രഖ്യാപനം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി നടത്തുമെന്നും എ.കെ ബാലൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിരവധി സ്വതന്ത്ര്യ സ്ഥാനാർത്ഥികളും പാർട്ടി സ്ഥാനാർത്ഥികളും മുന്നിലുണ്ട്. അതിനെ കുറിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങളുണ്ട്. അത് പരിശോധിക്കും.
ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് ഗൗരവകരമായി കേരളം ചർച്ച ചെയ്യണം. എങ്ങനെയാണ് വടകര ഡീൽ നടന്നതെന്ന് വ്യക്തമല്ല. സരിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമേറിയ വിഷയമാണ്. സംഘടനാപരമായും രാഷ്‌ട്രീയപരമായും യുഡിഎഫിൽ നിന്ന് മാറാൻ സരിൻ നിർബന്ധിക്കപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമായിട്ടുണ്ട്. വടകരയിലെ കാര്യം നേരത്തെ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.















