ന്യൂഡൽഹി : ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ ജെഎൻയുവിൽ അടുത്ത അധ്യയന വർഷം മുതൽ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുന്നു. സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് ഗവേഷണം . സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിൽ നിന്നുള്ള വിദഗ്ധരുടെയും മറ്റ് പണ്ഡിതന്മാരുടെയും സഹായം പദ്ധതിക്ക് തേടും.
സാധാരണയായി, വിദ്യാർത്ഥികൾക്ക് ശിവാജി മഹാരാജിന്റെ തന്ത്രപരമായ ചിന്ത, യുദ്ധം, നയതന്ത്രം എന്നിവയിൽ ശ്രദ്ധ കുറവാണ്. സെൻ്റർ ഫോർ ഇൻ്റർനാഷണൽ സ്റ്റഡീസിന്റെ ഗവേഷണം ശിവാജി മഹാരാജിന്റെ തന്ത്രപരമായ ചിന്ത, യുദ്ധം, നയതന്ത്രം, ഭരണം എന്നിവയെ അടിസ്ഥാനമാക്കിയാകും.
പൂനെയിൽ നിന്നുള്ള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൂനെയിൽ നിന്ന് ശിവാജി മഹാരാജുമായി ബന്ധപ്പെട്ട ആർക്കൈവുകളും രേഖകളും സർവകലാശാലയ്‌ക്ക് ലഭിച്ചതായും സെൻ്റർ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് ചെയർമാൻ പ്രൊഫസർ അമിതാഭ് മട്ടൂ അറിയിച്ചു.
പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മഹാരാഷ്‌ട്ര സർക്കാരും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സർക്കാരിന്റെ സഹകരണത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ സമഗ്രവും ഫലപ്രദവുമാക്കാൻ ശ്രമിക്കും. “ഈ വിഷയത്തിൽ വിവിധ കോഴ്സുകൾ ആരംഭിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു, അതുവഴി വിദ്യാർത്ഥികൾക്ക് മഹാരാജിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കാനും കൂടുതൽ അവസരങ്ങൾ ലഭിക്കും,” മട്ടൂ പറഞ്ഞു.
ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ അക്കാദമിക് കൗൺസിലും എക്‌സിക്യൂട്ടീവ് കൗൺസിലും ഈ നിർദേശം അംഗീകരിച്ചിട്ടുണ്ട്.















