ന്യൂഡൽഹി: ഹരിയാനയിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. സത്യപ്രതിജ്ഞ തടയണമെന്ന ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചിരുന്നു.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ തകരാറുണ്ടെന്നും 20 മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വാദം കേട്ട കോടതി, ഹർജിക്കാരനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ” ഇത് എന്തുതരം ഹർജികളാണ്? തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് നിങ്ങൾ എങ്ങനെ ആഗ്രഹിക്കുന്നു” ഹർജിക്കാരന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വ്യാഴാഴ്ചയാണ് നയാബ് സിംഗ് സൈനിയുടെ കീഴിലുള്ള പുതിയ ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്. ഒക്ടോബർ എട്ടിനായിരുന്നു വോട്ടെണ്ണൽ. പ്രിയ മിശ്ര, വികാസ് ബൻസാൽ എന്നീവരാണ് ഹർജിക്കാർ.
.