ഇന്ത്യയിലെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരാസാണ് സിറ്റഡേലിന്റെ ഇന്ത്യൻ വേർഷൻ. അമേരിക്കൻ സ്പൈ-ആക്ഷൻ സീരാസായ Citadel-ൽ റിച്ചാർഡ് മദാനും പ്രിയങ്കാ ചോപ്രയും തകർത്തഭിനയിച്ചപ്പോൾ അതിന്റെ ഇന്ത്യൻ പതിപ്പ് മനോഹരമാക്കാനെത്തുന്നത് സമാന്ത റൂത്ത് പ്രഭുവും വരുൺ ധവാനുമാണ്. Citadel: Honey Bunny എന്നാണ് ഇന്ത്യൻ വേർഷന്റെ പേര്. അടുത്തിടെ സമാന്ത നൽകിയ അഭിമുഖത്തിൽ സിറ്റഡേലിന്റെ ഷൂട്ടിനിടയിൽ നടന്ന വിചിത്രമായ സംഭവം പങ്കുവയ്‌ക്കുകയാണ്.

ഷൂട്ട് കഴിയാൻ ഒരു ദിവസം മാത്രം ശേഷിക്കവെ കണ്ണിൽ ഇരുട്ട് വീണതുപോലെ അനുഭവപ്പെടുകയും സെറ്റിലുള്ളവരുടെ പേരുകൾ മറന്നുപോവകുകയും ചെയ്തതായി സമാന്ത പറയുന്നു. തലച്ചോറിന് എന്തോ പെട്ടെന്ന് സംഭവിച്ചതുപോലെ അനുഭവപ്പെട്ടു. ഇതിന് പിന്നാലെ എല്ലാവരുടെയും പേരുകൾ മറന്നുപോയി, മൊത്തത്തിൽ ഇരുട്ടിലായ അവസ്ഥ. – സമാന്ത പറഞ്ഞു.
അവശനിലയിലായ സമാന്തയെ ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോൾ അവൾക്ക് ആരെയും ഓർമയുണ്ടായിരുന്നില്ലെന്ന് സിറ്റഡേൽ എഴുത്തുകാരി സീതാ മേനോനും പ്രതികരിച്ചു. ഡോക്ടറെ വിളിച്ച് സംസാരിച്ചതൊന്നും തന്നെ സമാന്ത ഓർക്കുന്നില്ല. തലച്ചോറിന് പെട്ടെന്ന് ക്ഷതം (concussion) സംഭവിച്ചതുപോലെയായിരുന്നു അത് – സിത പ്രതികരിച്ചു.
37-കാരിയായ സമാന്ത മയോസിറ്റീസ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ്. ഇതേരോഗം തന്നെയാകാം പെട്ടെന്നുള്ള മസ്തിഷ്കാഘാതത്തിന് (concussion) കാരണമായതെന്നാണ് കരുതുന്നത്. താരം സുപ്രധാന വേഷത്തിലെത്തുന്ന Citadel: Honey Bunnyയാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ പ്രോജക്ട്. നവംബർ ഏഴിന് പ്രൈം വീഡിയോ വഴി സിറ്റഡേൽ റിലീസ് ചെയ്യും.















