ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിപാവലി വരേയ്‌ക്ക് നീട്ടിയിരിക്കുകയാണ്. Samsung Galaxy S23 Ultraയ്‌ക്ക് വൻ വിലക്കിഴിവ് ഇപ്പോഴുമുണ്ട്. 1,24,999 രൂപയ്‌ക്ക് വിപണിയിലെത്തിയ S23 Ultra വെറും 14,399 രൂപയ്‌ക്ക് ആമസോണിലൂടെ ലഭിക്കും. S23 Ultra വിലക്കുറവിൽ സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..
ആമസോണിൽ 75,999 രൂപയ്‌ക്കാണ് ഫോൺ വിൽക്കുന്നത്. പക്ഷെ നിങ്ങളുടെ പഴയ ഫോൺ നൽകാൻ തയ്യാറാണെങ്കിൽ 60,600 രൂപ കൂടി കിഴിവ് ലഭിക്കും. പോരാത്തതിന് SBI ക്രെഡിറ്റ് കാർഡ് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ടും നേടിയെടുക്കാം. ഇതുവഴി 1,000 രൂപ കൂടി കുറഞ്ഞുകിട്ടും. അങ്ങനെ 1,24,999 രൂപയ്‌ക്ക് ലോഞ്ച് ചെയ്ത Samsung Galaxy S23 Ultra ആമസോണിൽ 75,999 രൂപയ്‌ക്ക് വിൽക്കുന്നതിൽ നിന്ന് വെറും 14,399 രൂപ നൽകി നിങ്ങളുടെ പോക്കറ്റിലാക്കാം.
6.8-ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേ അടങ്ങുന്ന S23 Ultraയ്‌ക്ക് 1,440 x 3,088 പിക്സൽ റെസല്യൂഷനുണ്ട്. 12GB റാമും, 256GB ഇന്റേർണൽ സ്റ്റോറേജുമുള്ള S23 Ultra കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇതിലും മികച്ച മറ്റൊരു അവസരമുണ്ടാകില്ല..