രചിന് മറുപടിയായി കോലിയും സർഫറാസും; ചിന്നസ്വാമിയിൽ പൊരുതിക്കയറി ഇന്ത്യ; കിംഗിന് മറ്റൊരു റെക്കോർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രചിന് മറുപടിയായി കോലിയും സർഫറാസും; ചിന്നസ്വാമിയിൽ പൊരുതിക്കയറി ഇന്ത്യ; കിംഗിന് മറ്റൊരു റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

ആദ്യ ഇന്നിം​ഗ്സിലെ കൂട്ടത്തകർച്ചയ്‌ക്ക് പിന്നാലെ രണ്ടാം ഇന്നിം​ഗ്സിൽ കരുതലോടെ ബാറ്റിം​ഗ് നയിച്ച് ടീം ഇന്ത്യ. ബെം​ഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ 356 റൺസിന്റെ കമ്മിയുമാണ് ബാറ്റിം​ഗിനിറങ്ങിയത്. കരുതലോടെ തുടങ്ങിയ രോഹിത് ശർമ(52), യശസ്വി ജയ്സ്വാൾ (35) ജോഡി ആദ്യ വിക്കറ്റിൽ ഇന്ത്യക്ക് 72 റൺസ് നേടിക്കൊടുത്തു.

17-ാം ഓവറിൽ ജയ്സ്വാളാണ് ആദ്യം മടങ്ങിയത്. നാലോവറിന് ശേഷം ക്യാപ്റ്റനും വീണതോടെ ഇന്ത്യ പരുങ്ങിയെങ്കിലും ക്രീസിലൊന്നിച്ച കോലി-സർഫറാസ് സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ടുയർത്തിയാണ് ഇന്ത്യക്ക് പൊരുതാനുള്ള കരുത്ത് നൽകിയത്. ടെസ്റ്റിൽ 9,000 റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ താരമായി വിരാട് കോലി ഇതിനിടെ മാറി. സച്ചിൻ ടെൻഡുൽക്കർ(15,921), രാഹുൽ ദ്രാവിഡ് (13,288), സുനിൽ ​ഗവാസ്കർ(10,122) എന്നിവരാണ് മുന്നിലുള്ളത്.

എന്നാൽ മൂന്നാം ദിനം അവസാനിക്കും മുൻപ് വിരാട് കോലി വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ​ഗ്ലെൻ ഫിലിപ്പ്സാണ് 70 റൺസെടുത്ത താരത്തെ പുറത്താക്കിയത്. 70 റൺസുമായി സർഫറാസാണ് ക്രീസിൽ. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇന്ത്യ 49 ഓവറിൽ 231 റൺസ് നേടിയെങ്കിലും ഇപ്പോഴും 125 റൺസ് പിന്നിലാണ്.  കിവീസിനായി അജാസ് പട്ടേൽ രണ്ടുവിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത് ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെ (134) സെഞ്ചുറിയാണ്. ടിം സൗത്തിക്കൊപ്പം(65) എട്ടാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇടം കൈയൻ ബാറ്റർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപും രവീന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റ് നേടി. സിറാജിന് രണ്ടും ബുമ്രയ്‌ക്കും അശ്വിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Tags: VIRAT KOHLINZind
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies