കണ്ണൂർ: കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അമ്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തളർന്നു വീണ വിദ്യാർത്ഥികളെ കണ്ണൂർ ജില്ല ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിഷബാധയേറ്റത് ഉച്ചയ്‌ക്ക് നൽകിയ ഭക്ഷണത്തിൽ നിന്നെന്നാണ് പ്രാഥമിക നിഗമനം. സാധാരണ നൽകാത്ത ഓല മീൻ ഉച്ചക്ക് വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.
ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ഛർദ്ദിയും ക്ഷീണവും കാരണം കുട്ടികൾ അവശരായി. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.















