മലപ്പുറം : ഇസ്ലാമിക മതപരിവർത്തന കേന്ദ്രമായ സത്യസരണി കണ്ടുകെട്ടാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് കാസ . രണ്ടരവർഷം മുൻപ് മുതൽ നിരന്തരം ഈ തീവ്രവാദസ്ഥാപനത്തിനെതിരെ തങ്ങൾ നിരന്തരം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ നടന്നിരിക്കുന്നുവെന്നും കാസ കണ്ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ ഇസ്ലാമിക തീവ്രസംഘടന മൂലം കണ്ണീരിൽ ആഴ്‌ത്തപ്പെട്ട ഓരോ ഹൈന്ദവ -ക്രൈസ്തവ മാതാപിതാക്കളുടെ കണ്ണീർ ദൈവം കണ്ടു .ഇതാണ് പറയുന്നത് കർമ്മഫലം എന്നത് ഇന്നെല്ലെങ്കിൽ നാളെ അനുഭവിക്കും എന്നും കാസ ഓർമ്മിപ്പിക്കുന്നു .
രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സത്യസരണി കണ്ടുകെട്ടുന്നതായി കഴിഞ്ഞ ദിവസമാണ് ഇഡി വ്യക്തമാക്കിയത്.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി). ഇതിൽ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയിൽ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്.















