ടെസ്‌ല ഉടമ ഇലോൺ മസ്‌ക് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സെൽഫ് ഡ്രൈവിംഗ് കാർ പുറത്തിറക്കിയത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം അതിന്റെ വീഡിയോയും പങ്കിട്ടിരുന്നു . എന്നാൽ ഇപ്പോൾ ഈ സ്വയം നിയന്ത്രിത കാറുകളെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ റോഡ് സേഫ്റ്റി ഏജൻസി.
ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് കാർ ഇടിച്ച് ഒരാൾ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു .ദൂരക്കാഴ്ച കുറവായതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു . ഫുൾ സെൽഫ് ഡ്രൈവിംഗ് കാർ റോഡിലൂടെ ഓടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്, അപകടങ്ങളുടെ കാര്യത്തിൽ അവർ എത്രത്തോളം വിശ്വസനീയമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതോടൊപ്പം ഈ കാറുകളിൽ മനുഷ്യ ഡ്രൈവർമാരെ നിയമിക്കണമെന്ന ആവശ്യവും പരിശോധിക്കും.
ടെസ്‌ലയുടെ റോബോടാക്‌സി അടുത്തിടെ ഇലോൺ മസ്‌ക് അവതരിപ്പിച്ചിരുന്നു. കാലിഫോർണിയയിൽ നടന്ന വീ റോബോട്ട് ഇവൻ്റിലാണ് അദ്ദേഹം ഈ കാർ, AI സവിശേഷതകൾ നിറഞ്ഞ റോബോടാക്‌സി അവതരിപ്പിച്ചത്. .ടെസ്‌ല കമ്പനിയുടെ ഈ റോബോടാക്‌സി സൈബർക്യാബ് എന്ന പേരിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ഈ റോബോടാക്‌സിയുടെ വില സംബന്ധിച്ച് ടെസ്‌ല ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല