തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ ആഗോള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കൾ. നിരോധനത്തിന് ശേഷം
രണ്ടാം നിര നേതാക്കളുടെ നിരന്തര ഗൾഫ് സന്ദർശനം കേന്ദ്രീകരിച്ചും അന്വേഷണ വിവിധ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്,
പി എഫ് ഐക്ക് സിങ്കപ്പൂരിലും ഗൾഫ് രാജ്യങ്ങളിലുമായി പതിമൂവായിരത്തിലധികം സജീവ അംഗങ്ങൾ ഉള്ളതായി ഇ ഡി വ്യക്തമാക്കിയിരുന്നു. ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു പിഎഫ്ഐയുടെ അനുബന്ധ ഗ്രൂപ്പുകൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രത്യേക കർമ്മ പദ്ധതികളും സംഘടന തയ്യാറാക്കി. അംഗത്വപ്രചാരണത്തിന് പ്രത്യേക കമ്മിറ്റികളും ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു.
നിരോധനത്തിന് ശേഷം ഒന്നാംനിര നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തു. പിന്നാലെ വിദേശരാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്കടക്കം നിയന്ത്രിച്ചത് രണ്ടാംനിര നേതാക്കളാണ്. ഫണ്ട് ശേഖരണത്തിനായാണ് പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ യൂണിറ്റുകൾ പ്രവർത്തിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം ഹവാലയായാണ് രാജ്യത്തെത്തിയത്. സംഭാവനയായി എത്തിയ പണം കൈകാര്യം ചെയ്തത് രണ്ടാംനിര നേതാക്കളാണ്. പിഎഫ്ഐ ഹവാല കേസിൽ അറസ്റ്റിലായതും പൊതുമദ്ധ്യത്തിൽ സജീവമല്ലാത്ത രണ്ടാംനിരക്കാരാണ്.
പിഎഫ്ഐയുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്താണ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയത്. ആഗോള ഭീകര പ്രവർത്തനം നിയന്ത്രിക്കുന്ന പിഎഫ്ഐ മലയാളി നേതാക്കളെ കേന്ദ്രീകരിച്ചും കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.