നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫണ്ടിന് കീഴിലുളള 56 കോടിയുടെ സ്വത്തുക്കളാണ് ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലാണ്. ഇസ്ലാമിക മതപരിവർത്തന കേന്ദ്രമായ സത്യസരണി ഉൾപ്പെടെ 25 ഓളം സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ഇടപെടലിൽ പൂട്ടുവീണത്. എന്നാൽ അടച്ചു പൂട്ടിയ സ്ഥാപനങ്ങളുടെ പേരുകളാണ് വീണ്ടും ചർച്ചയാകുന്നത്. മലയാളത്തിലെ മിക്ക മാദ്ധ്യമങ്ങളും ബോധപൂർവ്വം മറച്ചുവെച്ച സ്ഥാപനങ്ങളുടെ പേര് ആദ്യം നോക്കാം…
1.സത്യസരണി എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്(മഞ്ചേരി)
2. യൂണിറ്റി ഓഫീസ്, ഒബെലിസിക് പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പേഴ്സ് (കോഴിക്കോട്)
3. ഹിൽവാലി ചാരിറ്റബിൾ ട്രസ്റ്റ്(ഇടുക്കി)
4. കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റ് (കൊല്ലം)
5. കമ്മ്യൂണിറ്റി കെയർ ഫൗണ്ടേഷൻ (കോട്ടയം)
6. കൾച്ചറൽ ട്രസ്റ്റ് (ചാവക്കാട്)
7. ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്ഡ് സോഷ്യൽ തോട്ട് (പാലാ)
8. നന്മ ചാരിറ്റബിൾ ട്രസ്റ്റ് (പാലക്കാട്)
9. ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് (കോഴിക്കോട്)
10. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് (നാദാപുരം)
11. വട്ടകുണ്ട് ചാരിറ്റബിൾ ട്രസ്റ്റ്(താമരശ്ശേരി)
12. സഹൃദയ ചാരിറ്റബിൾ ട്രസ്റ്റ്(കോഴിക്കോട്)
13. സേവന ചാരിറ്റബിൾ ട്രസ്റ്റ് (മലപ്പുറം)
14. അക്സസ്സ് എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് (മലപ്പുറം)
15. പീസ് വാലി കൾച്ചറൾ ട്രസ്റ്റ് (പായിപ്പാട്)
16. ഹ്യൂമൻ വെൽഫയർ ട്രസ്റ്റ് (കാര്യാവട്ടം)
17. ഹെക്‌ട പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പേഴ്സ് (കോഴിക്കോട്)..
പോപ്പുലർ ഫ്രണ്ട് എന്ന ഒരു മത ഭീകരവാദ സംഘടന സാധാരണ ജനങ്ങൾക്കിടയിൽ ഏത് രീതിലാണ് പ്രവർത്തിച്ചതെന്നതിന് കൃത്യമായ ചൂണ്ടുപലകയാണ് ഈ സ്ഥാപനങ്ങളുടെ പേരുകൾ. നന്മയിലും കാരുണ്യത്തിലും തുടങ്ങി പ്രതീക്ഷയിലും സേവനത്തിലും പൊതിഞ്ഞായിരുന്നു രാജ്യവിരുദ്ധ പ്രവർത്തനം ഇവർ നടത്തിയത്. ഇതിൽ പാലായിൽ സ്ഥാപനത്തിന്റെ പേരാണ് വൻ കൊമഡി, ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്ഡ് സോഷ്യൽ തോട്ട്.















