കന്നഡ സൂപ്പർ സ്റ്റാർ കിച്ചാ സുദീപിന്റെ മാതാവ് സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മണിക്കൂറുകൾക്ക് മുൻപ് മെഡിക്കൽ ടീമാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ സരോജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ മൈക്കിൾ അരുണും അന്ത്യാഞ്ജലി അർപ്പിച്ചു.
സരോജയുടെ ഭൗതിക ശരീരം നടന്റെ ബെംഗളൂരുവിലെ ജെപി നഗറിലെ വസതയിലാണുള്ളത്. പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും കുടുംബം അറിയിച്ചു. വൈകിട്ട് അഞ്ചിന് വിൽസൺ ഗാർഡൻ ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ ജന്മദിനത്തിന് താരം ഹൃദയഹാരിയായ ഒരു കുറിപ്പും ചിത്രവും നേരത്തെ പങ്കുവച്ചിരുന്നു.
ನಟ ಶ್ರೀ ಕಿಚ್ಚ ಸುದೀಪ್ ಅವರ ತಾಯಿ ಶ್ರೀಮತಿ ಸರೋಜಾ ಅವರು ದೈವಾಧೀನರಾದ ಸುದ್ದಿ ತಿಳಿದು ಮನಸ್ಸಿಗೆ ಅಪಾರ ನೋವಾಯಿತು. ಮೃತರ ಆತ್ಮಕ್ಕೆ ಚಿರಶಾಂತಿ ದೊರಕಲಿ, ಸುದೀಪ್ ಅವರಿಗೆ ಮತ್ತು ಅವರ ಕುಟುಂಬ ವರ್ಗದವರಿಗೆ ಅಗಲಿಕೆಯ ನೋವು ಭರಿಸುವ ಶಕ್ತಿಯನ್ನು ಆ ಭಗವಂತ ಕರುಣಿಸಲಿ ಎಂದು ಪ್ರಾರ್ಥಿಸುತ್ತೇನೆ.
ಓಂ ಶಾಂತಿ 🙏@KicchaSudeep pic.twitter.com/tWTMOmKi1X
— DK Shivakumar (@DKShivakumar) October 20, 2024















