തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിംഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിർദേശമുണ്ട്. കണ്ടത് കരടിയെ തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് ജാഗ്രതാ നിർദേശം.
Leave a Comment