ന്നാ താൻ കേസ് കൊട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ശ്രദ്ധേയനായി; നായകനായി അരങ്ങേറ്റം കുറിക്കാൻ ഭാസ്‌ക്കർ അരവിന്ദ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ന്നാ താൻ കേസ് കൊട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ശ്രദ്ധേയനായി; നായകനായി അരങ്ങേറ്റം കുറിക്കാൻ ഭാസ്‌ക്കർ അരവിന്ദ്

പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ നാലു കഥകൾ കോർത്തിണക്കിയ ചിത്രമാണ് ഷെയ്ഡ്‌സ് ഓഫ് ലൈഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 09:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ന്നാ താൻ കേസ് കൊട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ശ്രദ്ധേയനായ ഭാസ്‌ക്കർ അരവിന്ദ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. Shades of life എന്ന അന്തോളജി ചിത്രത്തിലെ ‘റൂഹ് ‘ എന്ന സെഗ്മെന്റ് പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്.

പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ നാലു കഥകൾ കോർത്തിണക്കിയ ചിത്രമാണ് ‘ഷെയ്ഡ്‌സ് ഓഫ് ലൈഫ്’. ഇതിൽ റൂഹ് എന്ന കഥയിലെ നായക കഥാപാത്രത്തെയാണ് ഭാസ്‌ക്കർ അരവിന്ദ് അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവരാണ് ‘ഷെയ്ഡ്‌സ് ഓഫ് ലൈഫിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

മിസ്സിംഗ് ഗേൾ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ഭാസ്‌കർ അരവിന്ദ് വെളളിത്തിരയിലേക്ക് കടന്നുവന്നത്. ‘ രക്ത സാക്ഷ്യം’എന്ന ചിത്രത്തിലും ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന റഷീദ് പറമ്പിൽ ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ന്നാ താൻ കേസ് കൊട് സിനിമയിൽ ദേവദൂതർ പാടി എന്ന പാട്ടിനൊപ്പമുളള കുഞ്ചാക്കോ ബോബന്റെ വൈറൽ നൃത്തച്ചുവടുകളാണ് ഭാസ്‌ക്കർ അരവിന്ദ് അനുകരിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.

നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ടെലിഫോൺ രാജ്, സത്യൻ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ തുടങ്ങിയവരാണ് ഷെയ്ഡ്‌സ് ഓഫ് ലൈഫിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ക്ലാസിക് മീഡിയ എന്റർടൈൻമെന്റ്‌സ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ ആണ്. ഡോക്ടർ താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്. അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി പി, റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ, എന്നിവരാണ് ഗായകർ.

പഞ്ചാത്തല സംഗീതം-പി എസ് ജയഹരി, വിഷ്ണു ശിവശങ്കർ,സാം സൈമൺ ജോർജ്, എഡിറ്റിംഗ്-സച്ചിൻ സത്യ, ഷബീർ എൽ പി, അശ്വിൻ ബാബു, ചമയം-അർഷാദ് വർക്കല, വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ, കലാസംവിധാനം- ജയൻ ക്രയോൺ, രവി ചാലിശ്ശേരി, ജയദേവൻ അലനല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-രജീഷ് പത്തംകുളം, കളറിസ്റ്റ്-ലിജു പ്രഭാകർ, നിശ്ചല ഛായാഗ്രഹണം-ഷംനാദ് മാട്ടയ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം,

പരസ്യകല-കിഷോർ ബാബു പി എസ്, സഹനിർമ്മാണം-വിഷ്ണു ബാലകൃഷ്ണൻ, ഏക്താര പ്രൊഡക്ഷൻസ്.

Tags: ക്ലാസിക് മീഡിയ എന്റർടൈൻമെന്റ്‌സ്MALAYALAM MOVIESUBഷെയ്ഡ്‌സ് ഓഫ് ലൈഫ്Shades of lifeഭാസ്‌കർ അരവിന്ദ്റൂഹ്ഭഗവാൻ ദാസന്റെ രാമരാജ്യംവൈറൽ ഡാൻസ്
ShareTweetSendShare

More News from this section

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല; എഐ ഇമേജിനെതിരെ വൈഷ്ണവി സായികുമാർ

ഡേറ്റിം​ഗ് ആപ്പിലൂടെ കണ്ടുമുട്ടി; നടി അർച്ചന കവിയും റിക്ക് വർഗീസും വിവാഹിതയായി

‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16 ന് തിയേറ്ററിലെത്തി

ഇടതുതീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചു; ഇന്ദ്രൻസ് നായകനായ ചിത്രം പ്രൈവറ്റിന് സെൻസർ ബോർഡിന്റെ തിരുത്ത്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies