ശ്രീനഗർ: തനിനിറം കാട്ടി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കഴിഞ്ഞ ദിവസം കശ്മീരിലെ ഗന്ദേർബലിലുണ്ടായ ‘ഭീകരാക്രമണത്തെ’ വെറും ‘ആക്രണ’മാക്കിയ ഒമറിന്റെ അനുശോചനമാണ് വിവാദമായത്. കൂടാതെ ‘ഭീകരർ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒമറിന്റെ പാക് സ്നേഹം പുറത്ത് വന്നത്. പിഡിപി മേധാവിയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും “ഭീകരാക്രമണം” എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.
ഒമർ അബ്ദുള്ളയുടെ അനുശോചനം വ്യാപക വിമർശനത്തിന് ഇടയാക്കി. ഒമറിന്റെ മുഖ്യമന്ത്രിപദം തീവ്രവാദത്തിന്റെ തിരിച്ച് വരവായാണ് മിക്ക ഉപയോക്തക്കളും കാണുന്നത്. “ഓ, തീവ്രവാദികൾ നിങ്ങൾ ഒരു യുടിയുടെ മുഖ്യമന്ത്രിയാണെന്ന് ഓർക്കുക”, “നിങ്ങളുടെ കുടുംബത്തിന് തീവ്രവാദികളോട് അനുഭാവം പുലർത്തുന്ന ചരിത്രമുണ്ടെന്ന് അറിയാമെങ്കിലും, പൊതു പ്ലാറ്റ്‌ഫോമുകളിലെങ്കിലും അൽപ്പം രാജ്യസ്നേഹം കാണിക്കുക”, തുടങ്ങിയ കമന്റുകളാണ് വ്യാപകമായി ഉയർന്നത്.
കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രണത്തിൽ ഇതരസംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികൾക്കും ഒരു ഡോക്ടർക്കുമാണ് ജീവൻ നഷ്ടമായത്. ഗന്ദേർബൽ ജില്ലയിലെ സോനമാർഗ് ഏരിയയിലാണ് ആക്രമണമുണ്ടായത്. തുരങ്ക നിർമാണത്തിന് എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഡോക്ടറും സംഘത്തിന്റെ ഭാഗമായിരുന്നു. മധ്യ കശ്മീരിലെ ഗന്ദേർബാൽ ജില്ലയിൽ ഗഗനീറിനെ സോനംമാർഗിലേക്ക് ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമാണ പ്രവർത്തനമാണ് പ്രദേശത്ത് നടന്നിരുന്നത്.















