സിംബാബ്‌വെയ്‌ക്കെതിരെയുള്ള വൈറ്റ് ബോൾ സീരിസിന് തയാറെടുക്കുന്ന പാകിസ്താൻ ടീമിൽ നിന്ന് ബാബർ അസമിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഒഴിവാക്കിയേക്കും. പിസിബി വിശ്രമം എന്ന പേരിലാണ് ഇരുവരെയും ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്. യുവതാരങ്ങൾക്ക് അവസരം നൽകാനാണ് നീസക്കം. മൂന്ന് വീതം ഏകിദനങ്ങളും ടി20കളുമാണ് പാകിസ്താൻ നവംബറിൽ സിംബാബ്‌വെയിൽ കളിക്കുന്നത്.
ടി20 ലോകകപ്പിൽ പാകിസ്താനെ നയിച്ച ബാബർ അസമിനെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരിലാണ് താരത്തെ തഴഞ്ഞത്. ഷഹീഷ ഷാ അഫ്രീദി, നസീം ഷാ, സർഫറാസ് അഹമ്മദ് എന്നിവരെയും സ്ക്വാഡിൽ നിന്നൊഴിവാക്കിയിരുന്നു.
ബാബറിന് പകരമെത്തിയ കാമ്രാൻ ഗുലാം രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനും സാധിച്ചു.നാട്ടിൽ തുടർച്ചയായി ആറു മത്സരങ്ങൾ തോറ്റ പാകിസ്താന് ആശ്വാസമായിരുന്നു ആ വിജയം. ബൗളർമാരായ സാജിദ് ഖാനും നോമൻ അലിയും മികച്ച പ്രകടനം നടത്തിയിരുന്നു. ഇതാണ് സീനിയർ താരങ്ങൾക്ക് വെല്ലുവിളിയായത്.