അഭിനേതാക്കളായ നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ ചടങ്ങുകൾക്ക് തുടക്കം. ആചാരവും വിശ്വാസവും മുറുകെ പിടിച്ചുള്ള പരമ്പരാഗത മാംഗല്യമാണ് നടക്കുന്നത്. ആഗസ്റ്റ് എട്ടിന് ഹൈദരാബാദിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
ഇന്ന് ശോഭിത പശുപു ദഞ്ചതം എന്ന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് വിവാഹ ചടങ്ങുകളും ആഘോഷങ്ങളും തുടങ്ങിയ വിവരം ആരാധകർ അറിഞ്ഞത്.അത് അങ്ങനെ ആരംഭിക്കുന്നു എന്ന കാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. വധുവിന്റെ വീട്ടിലാകും സാധാരണയായി ചടങ്ങുകൾ നടക്കുക. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിലൊന്നാണ് ഇത്. വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ലഭിക്കാനാണ് ഇവ നടത്തുന്നത്.
ഗോതമ്പ് ധാന്യങ്ങൾ (ഗോധുമ) ഉണക്കി പൊടിച്ച് മാവാക്കി, ചെറുപയർ മാവും (പശുപു) കലർത്തി, ഇവ വറുത്ത് (ദഞ്ചതം).ശേഷം വധുവിന്റെ കൈകളിലും കാലുകളിലും മുഖത്തും പുരട്ടുന്നു. ഇത് ശുദ്ധീകരണത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായാണ് കരുതുന്നത്. വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് ഈ ചടങ്ങ് നടത്തുന്നത്. ശോഭിതയുടെ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. മുതിർന്നവർക്ക് ഏറെ പ്രാധാന്യം നൽകുന്ന ചടങ്ങാണിത്.
View this post on Instagram
“>















