പാലാ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ ഈഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ പാലായിൽ നിന്നുള്ള വസ്തുവകകളും ഉൾപ്പെട്ടതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് പാലാക്കാർ. ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്ഡ് സോഷ്യൽ തോട്ട് എന്ന വസ്തുവകയാണ് പാലായിൽ നിന്നും ഈ ഡി കണ്ടു കെട്ടിയത്.
പോപ്പുലർ ഫ്രണ്ട് പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർ നാമമാത്രമായ പാലായിൽ പോലും അവർ പിടിമുറുക്കി എന്നതിന്റെ സൂചനയാണിത്. പാലാ കീഴടക്കുന്നതിനെക്കുറിച്ച് ഇസ്ലാമിക ഭീകരവാദികൾ വളരെ മുൻപേ ചിന്തിച്ചു തുടങ്ങിയിരുന്നു എന്നാണ് അഭിജ്ഞമതം.
ഈ ഡി കണ്ണ് കെട്ടിയ ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്ഡ് സോഷ്യൽ തോട്ട് PFI നേതാക്കളുടെ മീറ്റിംഗ് സ്ഥലമാണെന്നാണ് പറയപ്പെടുന്നത്.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’പരാമർശം ഉണ്ടായപ്പോൾ പാലാ ബിഷപ്പ ഹൗസിന്റെ മുന്നിൽകൂടി അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പോപ്പുലർ ഫ്രണ്ട് കാർ പ്രകടനം നടത്തിയിരുന്നു. ഈരാറ്റുപേട്ടയിലെയും കാഞ്ഞിരപ്പള്ളിയിലെയും പോപ്പുലർ ഫ്രണ്ടുകാർ പാലായിലെത്തിയാണ് അന്ന് പ്രകടനം നടത്തിയത്. ഈ വിഷയത്തിൽ പിണറായി വിജയനും വി ഡി സതീശനും പാലാബിഷപ്പിനെതിരെ തിരിഞ്ഞിരുന്നു. സ്വന്തം സഭാ വിശ്വാസികളോട് തികച്ചും സ്വകാര്യമായ ഒരിടത്ത് വെച്ച് പറഞ്ഞ ആ കാര്യത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേരളാ പോലീസ് കേസെടുക്കുകയും ചെയ്തു. പാലാ പോലെ ഒരിടം അന്നേ പോപ്പുലർ ഫ്രണ്ടിന്റെ റഡാറിലുണ്ടായിരുന്നു എന്ന സംശയം സാധൂകരിക്കുന്ന സംഭവ വികാസമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
പാലായിലെ പോപ്പുലർ ഫ്രണ്ട് സാന്നിധ്യം ഈ ഡി കൂടി സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന നടപടി. ഇതോടെ പാലായിലെ ജനങ്ങളും സഭാനേതൃത്വവും ഞെട്ടിയിരിക്കുകയാണ്. ത്നങ്ങൾക്ക് യാതൊരു സ്വാധീനവും അവകാശപ്പെടാനില്ലാത്ത ഇടങ്ങളിൽ പോലും വ്യാജപേരുകളിൽ കയറിക്കൂടിയ തീവ്രവാദ സംഘടനയുടെ പ്രവർത്തന രീതിയിൽ ജനങ്ങൾക്ക് പൊതുവെ ഭയമുണ്ട്.















