തിരുവനന്തപുരം : ആദ്യകാല ആർ എസ് എസ് പ്രചാരകനും ജനസംഘത്തിന്റെയും ബി ജെപിയുടെയും ആദ്യകാല പ്രവർത്തകനുമായിരുന്ന വിളവൂർക്കൽ പെരുകാവ് ശ്രീഭഗവതിയിൽ സി വിശ്വനാഥൻ അന്തരിച്ചു. സംഘത്തിന്റെ മുൻ ജില്ലാ സഹകാര്യ വാഹ്, ജനസംഘത്തിന്റെയും BJP യുടെയും ആദ്യകാല ജില്ലാ അധ്യക്ഷൻ,ബി ജെ പി മുൻ സംസ്ഥാന സമിതി അംഗം , ക്ഷേത്ര സംരക്ഷണ സമിതിയുടെ മുൻ മേഖല സംഘടന സെക്രട്ടറി, വിശ്വഹിന്ദു പരിഷത് ജില്ലാ സഘടനാ സെക്രട്ടറി, ജ്യോതിഷ വിചാര കേന്ദ്രം സ്ഥാപക നേതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
1975 ലെ അടിയന്തരാവസ്ഥ സമര സേനാനിയായിരുന്നു. കൊട്ടാരക്കര ജയിൽ വാസത്തിൽ പോലിസ് മർദ്ദനം ഏറ്റുവാങ്ങിയ ആദ്യകാല സംഘ പ്രചാരകൻമാറിൽ ഒരാളായിരുന്നു.
ഭാര്യ കൃഷ്ണകുമാരി, മക്കൾ വിവേക് ആർ എം , വിനീത് . മരുമക്കൾ മഞ്ജുഷ , കൃഷ്ണ പ്രസാദ്. സംസ്കാരം ശാന്തികവാടത്തിൽ നടത്തി.