തിരുവനന്തപുരം: ജനകീയ സമരമുഖത്തും മത പ്രീണനവുമായി ഇടത്-വലത് മുന്നണികൾ. വഖഫ് അധിനിവേശ വിരുദ്ധ സമരത്തോടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഖം തിരിച്ച് നിൽക്കുന്നത്. കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം- ചെറായി നിവാസികൾ നടത്തുന്ന റിലേ നിരാഹാര സമര പന്തലിലെത്താനോ ജനകീയ സമരത്തിന് പിന്തുണ നൽകാനോ പ്രതിപക്ഷ നേതാവ് വി. ഡി സതീശനും ഇതുവരെ തയ്യാറായിട്ടില്ല.
വഖഫ് ബോർഡിനെതിരായ പരസ്യ നിലപാട് മുസ്ലീം സംഘടനകളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നതാണ് ഇടതു-വലതു മുന്നണികളുടെ മൗനത്തിന് കാരണം.ക്രൈസ്തവ-ഹൈന്ദവ സംഘടനകളും ബിജെപിയും മാത്രമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി മുനമ്പത്ത് ഉപവാസ സമരം ആരംഭിച്ചത്. സമരം ശക്തിയാർജ്ജിക്കുമ്പോഴും എന്തെങ്കിലും പ്രതികണത്തിന് മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇതുവരെ തയ്യാറായിട്ടില്ല. ഗുരുതരമായ വിഷയം നിയമസഭയിൽ ഇത് ഉയർത്താനുള്ള ആർജ്ജവവും ഇടത്-വലത് മുന്നണികൾക്കില്ലെന്നാണ് യാഥാർത്ഥ്യം. മാത്രമല്ല കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന നിലപാടാണ് ഇടത്- വലത് മുന്നണികൾ സ്വീകരിച്ചത്. വഫഖ് ബില്ലിൽ ആശങ്കയുണ്ടെന്നായിരുന്ന സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചത്. ഇടത്-വലത് മുന്നണികളുടെ ഒളിച്ചുകളി വ്യക്തമായതോടെ വഖഫ് ഭേദഗതി ബില്ലിൽ മാത്രമാണ് തീരദേശ ജനതയുടെ പ്രതീക്ഷ.
മുനമ്പം- ചെറായി മേഖലയിലെ മത്സ്യത്തൊഴിലാളികൾ വിലകൊടുത്ത് വാങ്ങിയ ഭൂമി വഖഫ് സ്വത്താണെന്നാണ് വഖഫ് ബോർഡിന്റെ അവകാശ വാദം. ആദ്യം വഖഫ് ഭൂസംരക്ഷണ സമിതി ഉയർത്തി കൊണ്ടുവന്ന അവകാശവാദം പിന്നീട് വഫഖ് ബോർഡ് ഏറ്റുപിടിക്കുകയുമായിരുന്നു. പ്രദേശത്തെ 440 ഓളം എക്കർ സ്ഥലത്തിനാണ് വഖഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വിലയാധരം ചെയ്ത് കരമടച്ച് താമസിച്ചിരുന്ന 610 കുടുംബങ്ങളെയാണ് വഖഫ് ബോർഡ് വഴിയാധാരമാക്കാൻ ശ്രമിക്കുന്നത്.















