ന്യൂഡൽഹി: റസിഡൻസ് പെർമിറ്റ് പുതുക്കിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് നന്ദി പറഞ്ഞ് ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിൻ. എക്‌സിലൂടെയാണ് അമിത്ഷായോട് നന്ദി അറിയിച്ചത്.
മതമൗലീകവാദികളുടെ ഭീഷണിയെ തുടർന്ന് 20 വർഷം മുമ്പാണ് തസ്ലീമ നസ്രിൻ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിൽ താമസമാക്കുന്നതിനു മുമ്പ് കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിൽ ദീർഘകാല റസിഡൻസ് പെർമിറ്റിലാണ് തസ്ലീമ താമസിച്ചിരുന്നത്. റസിഡൻസ് പെർമിറ്റ് കാലവധി പൂർത്തിയതോടെ ഔദ്യേഗികമായി അപേക്ഷ നൽകി. ഇതിനിടെയാണ് ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്നും ഇവിടെ താമസം തുടരാൻ ആഗ്രഹിക്കുന്നുവെന്നും വീണ്ടും പെർമിറ്റ് പുതിക്കി നൽകണമെന്നും അമിത്ഷായോട് അഭ്യർത്ഥിച്ചത്.
1994 മുതൽ തസ്ലീമ നസ്രിൻ ബംഗ്ലാദേശിന് പുറത്താണ് താമസിക്കുന്നത്. ഇസ്ലാം മത തീവ്രവാദത്തെ തുറന്നെതിർത്ത അവർ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ബംഗ്ലാദേശി എഴുത്തുകാരിൽ പ്രധാനിയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു വേട്ടയുടെ കഥ പറയുന്ന ലജ്ജ നോവൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തസ്ലീമയ്‌ക്കെതിരെ മതമൗലീകവാദികൾ ഫത്‌വ പുറപ്പെടുവിച്ചു.















