ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ തർക്കം അവസാനിപ്പിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തിയതായി ചൈന. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കഴാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാനും മാദ്ധ്യമങ്ങളെ കണ്ടത്.
അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയതന്ത്ര- സൈനിക മാർഗങ്ങളിലൂടെ ഇരുപക്ഷവും ആശയവിനിമയം നടത്തി. ഇതിലൂടെ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു ‘പോസിറ്റീവ്’ പരിഹാരത്തിൽ എത്തിച്ചേർന്നു. പരിഹാര പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ ചൈന ഇന്ത്യയുമായി സഹകരിക്കുമെന്നും ലിൻ ജിയാൻ പറഞ്ഞു.
China confirms historic border resolution with India
Both nations have committed to implementing solutions to resolve the conflict, and are in close communication through diplomatic and military channels, FM spox Lin Jian said on Tuesday.
Both Chinese President Xi Jinping and… pic.twitter.com/tDnfY4Tom1
— John Metzner (@JohnRMetzner) October 22, 2024
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് നയതന്ത്ര വിദഗ്ദർ ഇതിനെ വിലയിരുത്തുന്നത്. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ നിന്നും സേനാ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്. തർക്ക പരിഹരിക്കുന്നതുമായുയി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ 21 റൗണ്ട് സൈനിക കമാൻഡർ തലത്തിലുള്ള ചർച്ചകളും 31 റൗണ്ട് ഡബ്ല്യുഎംസിസി യോഗങ്ങളും നടന്നിട്ടുണ്ട്.
അതേസമയം, 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ എത്തി. ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.















