പ്രിയ ‘മുൻഷി’; കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

Published by
Janam Web Desk

കൊച്ചി: സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. പുലർച്ചെ രണ്ടരയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഥകളി ആചാര്യനായിരുന്നു അദ്ദേഹം. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പടെ ഒട്ടേറ അം​ഗീകാരങ്ങൾ നേടിയിട്ടുണ്ട്. കാറൽമണ്ണയാണ് ജന്മദേശം. കഥകളിക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കീഴ്പടം കുമാരൻ നായരായിരുന്നു ​ഗുരു. വിദേശികളായ നിരവധി പേർ നരിപ്പറ്റയിലൂടെ കഥകളിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിലും തിളങ്ങിയ നരിപ്പറ്റ കഴിഞ്ഞ നാല് വർഷമായി മുൻഷിയായി വേഷമിട്ടിരുന്നു.

Share
Leave a Comment