കൊച്ചി: സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. പുലർച്ചെ രണ്ടരയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഥകളി ആചാര്യനായിരുന്നു അദ്ദേഹം. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പടെ ഒട്ടേറ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കാറൽമണ്ണയാണ് ജന്മദേശം. കഥകളിക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കീഴ്പടം കുമാരൻ നായരായിരുന്നു ഗുരു. വിദേശികളായ നിരവധി പേർ നരിപ്പറ്റയിലൂടെ കഥകളിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിലും തിളങ്ങിയ നരിപ്പറ്റ കഴിഞ്ഞ നാല് വർഷമായി മുൻഷിയായി വേഷമിട്ടിരുന്നു.