കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ . ഓരോദിവസവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണവില. പവന് 320 രൂപ വർധിച്ച് 58,720 രൂപയാണ് ഇന്നത്തെ സ്വർണവില. അതേസമയം ഗ്രാമിന് 40 രൂപ വർധിച്ചു. 7340 രൂപയാണ് ഒരുഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ഒക്ടോബർ 16 ന് മുൻപ് വരെ ഒരു പവന് സ്വർണത്തിന്റെ വില 56,960 ആയിരുന്നു. ഒക്ടോബർ 10 നു രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.