കന്യാകുമാരി : തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന കടൽത്തീരത്തെ കണ്ണാടിപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ഡിസംബറോടെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന .
സംസ്ഥാന ഹൈവേ വകുപ്പാണ് 37 കോടി രൂപ ചെലവിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയിരിക്കുന്നത് .ഇരുഭാഗത്തെയും ബന്ധിപ്പിച്ച് സ്റ്റീൽ മേൽക്കൂര സ്ഥാപിക്കുന്ന പണികളാണ് നടക്കുന്നത്.തുടർന്ന് സ്റ്റീൽ പ്ലാറ്റ്ഫോം സ്ഥാപിച്ച് ഗ്ലാസ് പാളികൾ സ്ഥാപിക്കും.
72 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം . പാറകൾ കൂടുതലുള്ള സ്ഥലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
പാലം പൂർത്തിയാകുന്നതോടെ വിവേകാനന്ദപ്പാറയിൽ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും.















