മൂന്ന് ദിവസം മുൻപാണ് തന്റെ പുനർവിവാഹത്തെ പറ്റി നടൻ ബാല പ്രഖ്യാപിച്ചത് . പിന്നാലെ ഇന്ന് കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് മുറപ്പെണ്ണ് കോകിലയെ താലികെട്ടി കൂടെ കൂട്ടി . കോകിലയുടെ മനസിൽ ചെറുപ്പത്തിലേ ഉണ്ടായ ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്നാണ് ബാല പറയുന്നത് .ഈ വിവാഹത്തിന് മുൻ കൈയ്യെടുത്തത് കോകിലയാണെന്നും ബാല പറഞ്ഞു.
പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെന്നും , അന്നേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നുമാണ് കോകില പറയുന്നത് .‘ ഇവിടെ കേരളത്തിൽ വന്നതിനുശേഷമാണ് അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത്. മാമനെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.’ എന്നും കോകില പറഞ്ഞു.
തന്റെ അമ്മയോടാണ് കോകില ഈ ആഗ്രഹം വെളിപ്പെടുത്തിയത് .അമ്മയ്‌ക്ക് വിവാഹത്തിൽ പങ്കെടുക്കണമെന്ന് ഉണ്ടായിരുന്നു . എന്നാൽ അമ്മയ്‌ക്ക് ഇപ്പോൾ പ്രായമായി. ഈ അവസ്ഥയിൽ അമ്മയ്‌ക്ക് വരാൻ സാധിച്ചില്ല. ന്യായമായ രീതിയിൽ ഞങ്ങളുടെ വിവാഹം നടക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ ചെയ്തു
കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കു ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ മാറി വരുന്നു. അതിനു കാരണം കോകിലയുടെ സ്നേഹവും പരിചരണവുമാണ്. കേരളത്തെ വലിയ ഇഷ്ടമാണെന്നും , അതുകൊണ്ട് നിങ്ങളെ അങ്ങനെ ഇട്ടേച്ച് പോകില്ലെന്നും ബാല പറഞ്ഞു.















