ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലക്നൗ സൂപ്പർജയൻ്റ്സിന്റെ തോൽവികൾ വിലയിരുത്തി പുതിയ മെന്റെർ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറും. ടീമിന്റെ പരാജയത്തിൽ രാഹുലിന്റെ റോളാണ് അവർ അനലൈസ് ചെയ്തത്. മധ്യനിരയിൽ രാഹുൽ പാഴാക്കിയ പന്തുകൾ തോൽവികളിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.
കെ.എൽ രാഹുൽ ദീർഘനേരം ക്രീസിൽ തുടരുകയും റൺസ് കണ്ടെത്തുകയും ചെയ്ത മിക്ക മത്സരങ്ങളിലും ടീം തോറ്റെന്ന് മാനേജ്മെന്റ് കണ്ടെത്തി. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മത്സരത്തിന്റെ ഗതി വിപരീതമാക്കുന്നതാണെന്നാണ് വിലയിരുത്തൽ. ഇംപാക്ട് പ്ലെയർ നിയമം കൂടിയുള്ളപ്പോൾ സ്കോറുകൾ ഉയരുന്നുണ്ട്. അപ്പോൾ മുൻനിരയിൽ ഇറങ്ങുന്നയാൾ ഇത്തരത്തിൽ പന്തുകൾ പാഴാക്കുന്നത് അനുവദിക്കാനാകുന്നതല്ലെന്നാണ് ടീം വിലയിരുത്തുന്നത്.
ഇത്തരത്തിലാണ് നീക്കമെങ്കിൽ കെ.എൽ രാഹുലിനെ ലക്നൗ വിറ്റൊഴിഞ്ഞേക്കും. എൽ.എസ്.ജി കണ്ടെത്തിയ മായങ്ക് യാദവിനെ ഉറപ്പായും ടീം നിലനിർത്തും. അൺ ക്യാപ്ഡ് താരങ്ങളായ ആയുഷ് ബദോനിയെയും മൊഹ്സിൻ ഖാനെയും നിലനിർത്താൻ ടീം ആലോചിക്കുന്നുണ്ട്. അതേസമയം ഡൽഹി പന്തിനെ റിലീസ് ചെയ്താൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് യുവതാരത്തെ എത്തിക്കാനും എൽ.എസ്.ജി ശ്രമിച്ചേക്കും.