ആലപ്പുഴ: തുറവൂരിൽ വീടുപൊളിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. വളമംഗലം സ്വദേശി പ്രദീപ് ആണ് മരിച്ചത്. 56 വയസായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട് പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് പ്രദീപിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പഴയ വീടായതിനാൽ ഭിത്തിക്ക് ബലം കുറവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ചുമരിനടിയിൽപ്പെട്ട പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.















