യുട്യൂബറും അഭിനേത്രിയുമായ ഇഷാനി കൃഷ്ണയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ട്രെഡിഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ഇഷാനി. അതീവ ഗ്ലാമർ ലുക്കിൽ സീ ഗ്രീൻ സിൽക്ക് സാരിയാണ് ഉടുത്തിരിക്കുന്നത്.
പാരമ്പര്യം തുളുമ്പുന്ന ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ജിമിക്കി കമ്മലും നെറ്റിചുട്ടിയും വളയും ഹിപ് ചെയ്നും താരത്തെ ഒരു പെയ്ൻ്റിംഗ് പോലെ മനോഹരിയാക്കുന്നു എന്നാണ് കമൻ്റുകൾ. ചിലർ എഐ സുന്ദരി ആണോയെന്നും ചോദിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ചിത്രത്തിൽ മാത്യുവിന്റെ പെയറായിട്ടായിരുന്നു ഇഷാനി എത്തിയത്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. രവി വർമ ചിത്രങ്ങൾ തോൽക്കും അഴക് എന്നാണ് ഇഷാനിയുടെ യുട്യൂബ് ആരാധകരുടെ വിശേഷണം.