വിഷമമുണ്ട് , അതൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ബാലയുടെ മുൻ ഭാര്യ എലിസബത്ത് ; തളരാതെ ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് കമന്റ്

Published by
Janam Web Desk

കഴിഞ്ഞ ദിവസമാണ് മുറപ്പെണ്ണായ കോകിലയുമായി നടൻ ബാലയുടെ വിവാഹം നടന്നത് . കോകിലയാണ് വിവാഹത്തിന് മുൻ കൈ എടുത്തതെന്നും , ചെറുപ്പത്തിലേ തന്നോട് കോകിലയ്‌ക്ക് പ്രണയമായിരുന്നുവെന്നുമാണ് ബാല പറയുന്നത് . ഇപ്പോഴിതാ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എത്തിയിരിക്കുകയാണ് മുൻ ഭാര്യ എലിസബത്ത് ഉദയൻ.

കേൾക്കുന്ന വാർത്തകളോട് പ്രതികരിക്കാൻ താല്‍പര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ‘ കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ എന്ന് ഭയങ്കര വിഷമത്തിലായിരുന്നു. ഇനി എനിക്ക് അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. പിന്നെ ഒരു ഹാപ്പി മൊമന്റുണ്ടായി . ഒരു അതു ഷെയർ ചെയ്ത് തുടങ്ങാമെന്ന് വിചാരിക്കുന്നു.

അഹമ്മദാബാദിലാണ് ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ ഷെയർ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ വന്നപ്പോൾ അവർ തന്ന സമ്മാനങ്ങളാണ് ഈ ചോക്ലേറ്റ്സ് .

സത്യത്തിൽ ഞാൻ ചെയ്തത് ഒരു ചെറിയ കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു ഒരാൾ നന്ദിപറയുന്നത് സന്തോഷം തരുന്ന കാര്യമാണ്. കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്.’’–എലിസബത്ത് പറയുന്നു.

ഒട്ടേറെ പേരാണ് വീഡിയോയ്‌ക്കാണ് താഴെ കമന്റ് ചെയ്തിരിക്കുന്നത് .‘ മനസ് പതറി പോവരുത്, ജീവിച്ച് കാണിച്ച് കൊടുക്കണം ‘ എന്നിങ്ങനെയാണ് കമന്റുകൾ.

Share
Leave a Comment