നല്ല ചൂടുള്ള സമയത്ത് ഒരു കരിക്ക് പൊട്ടിച്ച് കുടിച്ചാൽ ആ ക്ഷീണം അങ്ങ് പമ്പ കടക്കും . ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഓഷധഗുണവുമുണ്ട് ഇളനീരിന്. വിശ്വസ്‌തമായ പാനീയം എന്നതാണ് ഇതിന്റെ പ്രധാന മേൻമ.അതുകൊണ്ടാണ് കരിക്കിൻ വെള്ളത്തിന്റെ മധുരം കടൽ കടന്നും വ്യാപിക്കുന്നത്. ഇപ്പോഴിതാ ലണ്ടനിലെ കരിക്ക് വിൽപ്പനയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
ലണ്ടനിൽ തെരുവ് കച്ചവടക്കാരൻ കരിക്ക് വിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ഏഴ് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു . “”നാരിയൽ പാനി പീലോ” എന്ന് ഹിന്ദിയിൽ പറഞ്ഞുകൊണ്ടാണ് ഇയാളുടെ കരിക്ക് കച്ചവടം . ഒരാൾക്ക് കരിക്ക് നൽകുന്നതിനൊപ്പം കരിക്കിൻ വെള്ളം രുചിക്കാനും ഇയാൾ ആളുകളെ വിളിക്കുന്നുണ്ട്.
https://www.instagram.com/reel/DBWcl1nCM_n/?utm_source=ig_web_copy_link















