ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദത്തെ കുറിച്ച് തുറന്നടിച്ച് കനേഡിയൻ പാർലമെൻ്റംഗം ചന്ദ്ര ആര്യ. പ്രശ്നത്തിന്റെ ഗൗരവം ഭരണകൂടം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. പണ്ടു മുതൽക്കേ ഖാലിസ്ഥാനികളുടെ ശല്യം തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ പരമാധികാരത്തിന്റെ വിശുദ്ധി പവിത്രമാണ്. അതിനെ തകർക്കുംവിധത്തിലുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ അനുവദിക്കില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുൻപ് എഡ്മണ്ടനിൽ ഹൈന്ദവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവേ ഖാലിസ്ഥാൻ തീവ്രവാദികൾ ചന്ദ്ര ആര്യക്കെതിരെ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് സംരക്ഷണത്തോടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ഖാലിസ്ഥാനികൾക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.
My statement in parliament today:
Two weeks back, I could safely participate in a Hindu event in Edmonton only with the protection of RCMP officers, as a group of Khalistani protesters staged a disruptive demonstration against me.
In Canada, we have long recognized and… pic.twitter.com/uzZG6fds2T— Chandra Arya (@AryaCanada) October 23, 2024
ഖലിസ്ഥാൻ തീവ്രവാദത്തെ നിസാരമായി കാണാനാകില്ല. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുമെന്ന് റോയൽ കാനേഡിയൻ മൗൺഡ് പൊലീസ് (ആർസിഎംപി) അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും ഭീകരവാദവും തിരിച്ചറിയാതെ പോകുകയാണെന്നും അവ അതിർത്തിക്കപ്പുറവും ശക്തിയാർജിക്കുന്നുവെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഈ പ്രശ്നത്തെ വില കുറച്ച് കാണരുതെന്നും ഗൗരവത്തോടെ തന്നെ നിയമ നിർവഹണ ഏജൻസികൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിന് പിന്നാലെയാണ് കാനേഡിയൻ പാർലമെൻ്റ് അംഗം തന്നെ ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ ശബ്ദമുയർത്തുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പൊള്ളയായ വാദങ്ങളാണ് ഉന്നയിച്ച് ഇന്ത്യയുടെ മേൽ കുറ്റം ചുമത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആരോപണങ്ങളെ ശരിവയ്‌ക്കും വിധത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ കാനഡയ്‌ക്ക് കഴിഞ്ഞിട്ടില്ല. വോട്ടുബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ട് ട്രൂഡോ നടത്തുന്ന പൊറാട്ട് നാടകമാണിതെന്ന് തെളിയിക്കുകയാണ് ചന്ദ്ര ആര്യയുടെ വെളിപ്പെടുത്തലുകൾ.















