ന്യൂഡൽഹി : വോട്ട് ഉറപ്പിക്കാൻ ഗാന്ധി കുടുംബം മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. പ്രിയങ്ക ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയണ് പ്രദീപ് ഭണ്ഡാരിയുടെ പരാമർശം.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധി കുടുംബം തിരഞ്ഞെടുക്കുന്നത് മുസ്ലീം വോട്ടുകൾ 30 ശതമാനമോ അതിൽ കൂടുതലോ ഉള്ള സ്ഥലമാണ് . വയനാട്ടിൽ മത്സരിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ തീരുമാനത്തിനു പിന്നിൽ സഹോദരൻ രാഹുൽ ഗാന്ധിയുടെ സ്വാധീനമാണ് . ഉയർന്ന ശതമാനം മുസ്ലീം വോട്ടുകളാണ് ഈ മേഖലയിലെ വിജയം.
തന്റെ സഹോദരൻ രാഹുൽ ഗാന്ധി അവിടെ നിന്ന് മത്സരിച്ചുവെന്നും അദ്ദേഹത്തിന് 90% മുസ്ലീം വോട്ടുകൾ ലഭിച്ചുവെന്നും പ്രിയങ്കയ്‌ക്ക് അറിയാം. ഈ വോട്ടിൽ വിജയിക്കാനാണ് പ്രിയങ്ക വയനാട്ടിലേയ്‌ക്ക് ഓടിവന്നത്. ഞാൻ ഒരു സ്ത്രീയാണ് എനിക്ക് പോരാടാൻ കഴിയും അവർ പറയണം . എന്നാൽ യുപിയിൽ കോൺഗ്രസിന്റെ എല്ലാം നഷ്ടപ്പെട്ടു. അവരുടെ വോട്ട് ബാങ്ക് അവിടെ അവരെ രക്ഷിക്കാൻ വന്നില്ല.‘ – പ്രദീപ് ഭണ്ഡാരി പറഞ്ഞു.















