ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. പ്രതിദിനം ലക്ഷക്കണക്കിന് പേരാണ് ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്. കുറഞ്ഞ രൂപയിൽ കൂടുതൽ ദൂരം അതിവേഗം സഞ്ചരിക്കാൻ മികച്ച ഓപ്ഷനാണ് ട്രെയിനുകൾ.
ലോകത്തിലെ നാലാമത്തെ വലിയ ശൃംഖലയാണ് രാജ്യത്തിനുള്ളതെങ്കിലും ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോമുള്ളത് ഇന്ത്യയിലാണ്. നമുടെ അയൽ സംസ്ഥാനമായ കർണാടകയിലെ ഹുബ്ബള്ളി ശ്രീ സിദ്ധാരൂധ സ്വാമിജി റെയിൽവേ സ്റ്റേഷനാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. ഇന്ത്യയുടെ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലാണ് ഹിബ്ബുള്ളി റെയിൽവേ സ്റ്റേഷൻ. 1,507 മീറ്റർനീളമുള്ള പ്ലാറ്റ്ഫോം നമ്പർ 8 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം.
വടക്കൻ കർണാടക മേഖലയിലെ പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രമാണ് ഹുബ്ബള്ളി. ബെംഗളൂരു (ദാവൻഗരെ വശം), ഹൊസപേട്ട (ഗഡാഗ് സൈഡ്), വാസ്കോ-ഡ-ഗാമ/ബെലഗാവി (ലോണ്ട വശം) എന്നിവിടങ്ങളിലേക്കുള്ള റെയിൽവേ ലൈനുകളെ ബന്ധിപ്പിക്കുന്ന ജംഗ്ഷനിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനായിരുന്നു നേരത്തെ ഈ ബഹുമതി.















