കോഴിക്കോട്; സുൽത്താൻ ബത്തേരിയിൽ മാരകായുധങ്ങളുമായി മൂന്ന് പേർ പിടിയിൽ. കൽപറ്റ സ്വദേശി സെയ്ദ്, മലപ്പുറം സ്വദേശികളായ അജ്മൽ, പി നസീഫ് എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി കാറിൽ കടത്താൻ ശ്രമിച്ച ആയുധങ്ങളുമായാണ് ഇവർ പിടിയിലായത്.
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഇവരുടെ വാഹനം പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു.
നാല് വെടിയുണ്ടകളും കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇലക്ഷൻ സ്‌പെഷ്യൽ ഫ്‌ളയിംഗ് സ്‌ക്വാഡ് ഇൻചാർജ് കെ.ജി രേനകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.















