പരിശോധനയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ ഉമ്മവയ്‌ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാദത്തിൽ. ബംഗാളിലെ സില്ലിഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് പ്രതിസ്ഥാനത്തുള്ളത്. സ്ത്രീസുരക്ഷയുടെ ചുമതയുള്ള പൊലീസ് ഉദ്യോഗസ്ഥയാണിവർ. ബുധനാഴ്ച രാത്രിയാണ് ഇവർ പരിശോധയുടെ പേരിൽ പെൺകുട്ടിയെ ഉമ്മ വയ്‌ക്കാൻ ശ്രമിച്ചത്.
മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതെന്നാണ് വാദം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിനൊപ്പം സംസാരിച്ച് നിന്ന പെൺകുട്ടിയെ ഉദ്യോഗസ്ഥ മർദ്ദിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ പിടിച്ചാണ് ഇവർ ചുംബിക്കാൻ ശ്രമിച്ചത്. വീഡിയോ പുറത്തുവന്നതോടെ ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു.
ഇത് വെറും തരംതാണ പ്രവൃത്തിയാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. നടപടിക്കെതിരെ ബിജെപി നേതാക്കളും രംഗത്തുവന്നു. പൊലീസുകാരി ഡ്യൂട്ടിക്കെത്തുന്നത് മദ്യപിച്ചിട്ടാണെന്നും ബിജെപി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മയും താനിയ റോയിക്കെതിരെ രംഗത്തുവന്നു.
পশ্চিমবঙ্গ পুলিশের অবস্থা দেখে মানুষ কেঁপে উঠবে।
শিলিগুড়ি মেট্রোপলিটান পুলিশের পিংক ভ্যান বাহিনী এএসআই তানিয়া রায় মদ্যপ অবস্থায় বুধবার একটি জুয়ার ঠেকে হানা দেন। সেখানেই এক মহিলাকে অসংলগ্ন অবস্থায় জড়িয়ে ধরেন যা ভিডিওতে স্পষ্ট দেখা যাচ্ছে। বহুবার ওনার বিরুদ্ধে মদ্যপ… pic.twitter.com/f49iSWnQyg— Samik Bhattacharya (@SamikBJP) October 24, 2024
“>