ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നത് ഹൃദയമാണ്. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം പരമപ്രധാനമാണ്. എന്നാൽ നമ്മുടെ ഹൃദയം ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയാൻ വഴികളുണ്ടോയെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഹൃദയം ആരോഗ്യത്തോടെയാണോ ഇരിക്കുന്നതെന്നറിയാൻ വഴിയുണ്ട്.. അവയിതാ..
1. ഹൃദയമിടിപ്പ് ശ്രദ്ധിക്കുക
മിനിറ്റിൽ 60 മുതൽ 100 തവണ വരെ ഹൃദയം സ്പന്ദിക്കുകയാണെങ്കിൽ ആരോഗ്യമുള്ള ഹൃദയമാണെന്ന് പറയാവുന്നതാണ്. ഈ നിരക്കിൽ ഹൃദയം സ്പന്ദിച്ചാൽ ശരീരത്തിൽ സുഗമമായി രക്തം പമ്പ് ചെയ്യും. ഒരാൾ വിശ്രമിക്കുമ്പോൾ ഹൃദയമിടിപ്പ് കുറയുന്നതും സാധാരണമാണ്. വിശ്രമവേളയിൽ ഹൃദയമിടിപ്പ് 50 മുതൽ 60 വരെ ആയേക്കാം.
2. മോണയും പല്ലും ശ്രദ്ധിക്കുക
മോണ ശ്രദ്ധിച്ചാൽ ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ചറിയാമെന്നാണ് വിദഗ്ധർ പറയുന്നത്. മോണരോഗവും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആരോഗ്യമുള്ള മോണകളും പല്ലുകളും നന്നായി പ്രവർത്തിക്കുന്ന ഹൃദയത്തിന്റെ അടയാളമാണ്. മോണരോഗം വരാതെ നോക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യും.
3. രക്തസമ്മർദ്ദനില ശ്രദ്ധിക്കുക
120/80 mm Hg ആണ് ആരോഗ്യകരമായ രക്തസമ്മർദ്ദ നില. ഹൃദയവും രക്തക്കുഴലുകളും നന്നായി പ്രവർത്തിക്കുന്നതിന്റെ സൂചനയാണിത്. ഈ പരിധിക്ക് മാറ്റം വരുമ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് സാധിക്കുന്നില്ലെന്നാണ അർത്ഥം വയ്‌ക്കുന്നത്. രക്തസമ്മർദ്ദം കുറയുന്നത് അവയവങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തെ ബാധിക്കും. കൂടിയാൽ ഹൃദയത്തെ ബാധിക്കും.
4. കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുക
ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് സൂചന നൽകാൻ കൊളസ്ട്രോളിന്റെ അളവിന് സാധിക്കും. നല്ല എച്ച്ഡിഎൽ കൊളസ്ട്രോളും മോശം എച്ച്ഡിഎൽ കൊളസ്ട്രോളുമുണ്ട്. പ്ലാക്ക് അടിഞ്ഞുകൂടുന്നതിനെ തടയാൻ നല്ല കൊളസ്ട്രോൾ സഹായിക്കും.
5. വ്യായാമത്തിന് ശേഷം ശ്വസന നിരക്ക് വീണ്ടെടുക്കാൻ എടുക്കുന്ന സമയം ശ്രദ്ധിക്കുക
വ്യായാമം പോലുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം എത്ര വേഗത്തിൽ സാധാരണ നിലയിൽ ശ്വാനമെടുക്കാൻ സാധിക്കുമെന്ന് ശ്രദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് പറയുന്നതിൽ നിർണായകമാകും. വേഗത്തിൽ ശ്വാസോച്ഛാസം എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഹൃദയവും ശ്വാസകോശവും നന്നായി പ്രവർത്തിക്കുന്നുവെന്ന് അനുമാനിക്കാം. ഓക്സിജൻ അടങ്ങിയ രക്തം എല്ലാ പേശികളിലേക്കും അവയവങ്ങളിലേക്കും കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയുമെന്ന് ഇതിലൂടെ വ്യക്തമാണ്.















