റിയാദ് : സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മുൻകരുതലുകൾ എടുക്കാനും വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാനും അധികൃതർ നിർദ്ദേശിച്ചു.
മക്ക മേഖലയിൽ മിതമായതോ ശക്തമായതോ ആയ മഴയും മഞ്ഞു മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. കൂടാതെ റിയാദ്, മദീന, ഹായിൽ, ഖാസിം, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖല, അൽ-ബഹ, അസീർ, ജസാൻ, നജ്റാൻ, തബൂക്ക്, അൽ-ജൗഫ് മേഖലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.