വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 11:24 am IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടർച്ചയായ ഏഴാം തവണയാണ് മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്‌ക്കുന്നത്.

കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചന ഹർജിയിൽ കേസ് പരി​ഗണിച്ച റിയാദ് കോടതിയിലെ ഡിവിഷൻ ബെഞ്ച് ഇന്നും വിധി പറയാതെ മാറ്റിവയ്‌ക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഇത് ഏഴാം തവണയാണ് റഹീമിന്റെ മോചന ഹർജിയിൽ വിധി പറയാതെ റിയാദ് ക്രിമിനൽ കോടതി മാറ്റിവയ്‌ക്കുന്നത്.

സൂക്ഷ്മ പരിശോധനയ്‌ക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 15ന് ഹർജിയിൽ വിധി പറയാതിരുന്നത്. ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം ഏഴ് തവണ റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചിരുന്നു. ഓരോതവണയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജിയിൽ വിധി പറയുന്നത് മാറ്റിവെക്കപ്പെട്ടു.

2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ചെയ്തു. തുടർന്ന് വർഷങ്ങളായി ജയിൽ ജീവിതം അനുഭവിക്കുകയായിരുന്നു റഹീം. ഒടുവിൽ ക്രൗഡ് ഫണ്ടിം​ഗിലൂടെ സ്വരൂപിച്ച 34 കോടി രൂപ ദയാധനമായി സമർപ്പിച്ചതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. കൊല്ലപ്പെട്ട ബാലന്റെ കുടുംബം ദയാധനം കൈപ്പറ്റി മാപ്പ് നൽകി. റിയാദ് കോടതിയാണ് ഇനി മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.

Tags: Saudi Arabiaabdul raheemRiyadh Court
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies