ബെംഗളൂരു: മലിനജല ദുരന്തങ്ങൾ തുടർക്കഥയാകുന്ന കർണാടകയിൽ വീണ്ടും അപകടം. ധാർവാഡ് ജില്ലയിലെ കലഘട്ടഗി താലൂക്കിലെ മുതഗി ഗ്രാമത്തിൽ 70 ലധികം ആളുകൾക്കാണ് അസുഖം പിടിപ്പെട്ടിരിക്കുന്നത്.
ഗ്രാമത്തിൽ മലിനജലം കുടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ചയോടെ മലിനജലം കുടിച്ച് കൂടുതൽ പേർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രോഗബാധിതരായ 70 പേരിൽ 10 പേർ ഹൂബ്ലിയിലെ കിംസ് ആശുപത്രിയിലും 36 പേർ കലഘടഗി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവരെ മരുന്ന് നൽകി വിട്ടയച്ചു.
അതിനിടെ, അനാസ്ഥ ആരോപിച്ച് പ്രാദേശിക പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാർ ഗന്നിയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ജില്ലാ കളക്ടർ ദിവ്യ പ്രഭു ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിൽ മലിന ജലം കുടിച്ച് ആളുകൾ മരിക്കുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്.















