കൊച്ചി: പൊലീസ് ജീപ്പ് തല്ലി തകർത്ത കേസിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ വെറുതെ വിട്ടു. തമ്മനം ഫൈസൽ ഉൾപ്പെടെ അറുപതോളം പ്രതികൾ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
തമ്മനം കിസാൻ കോളനിയിൽ വച്ച് എറണാകുളം സൗത്ത് പോലീസിന്റെ ജീപ്പ് തല്ലിത്തകർത്തു എന്നായിരുന്നു ഫൈസലിനെതിരായ കേസ്. തല്ലുകേസിലെ പ്രതിയായിരുന്ന സിജുവിനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം പൊലീസ് ജീപ്പ് തകർത്തത്. തെളിവുകൾ ബോധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷന്റെ പരാജയമാണ് ഇവരെ വെറുതെ വിടാൻ കാരണമായതെന്ന വിമർശനം ശക്തമാണ്.
2001 ലാണ് സംഭവം നടന്നത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.















