പുസ്തകത്തിൽ മഅദ്‌നി- സിപിഎം ബന്ധം പറയാൻ പി ജയരാജൻ മറന്നു; സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുസ്തകത്തിൽ മഅദ്‌നി- സിപിഎം ബന്ധം പറയാൻ പി ജയരാജൻ മറന്നു; സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സിപിഎമ്മിന്റെ സംസ്ഥാന നേതാവായ പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾ ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ സിപിഎം തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. മഅദ്‌നിയുടെ പ്രസംഗങ്ങളും നിലപാടുകളും തീവ്രവാദ ആശയങ്ങൾ വളർത്തുന്നതായിരുന്നുവെന്ന പി ജയരാജന്റെ പുസ്തകത്തിലെ പരാമർശം ചർച്ചയായതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിൽ മൂന്ന് പതിറ്റാണ്ടിലധികമായി പിഡിപിയുമായും മഅദ്‌നിയുമായും നേരിട്ടും അല്ലാതെയും ബന്ധം പുലർത്തിയ പാർട്ടിയാണ് സിപിഎം. ഇത് പുസ്തകത്തിൽ പി ജയരാജൻ വിസ്മരിച്ചുവെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പാർട്ടി തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും മുസ്ലീം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന മതഭീകരവാദ ശക്തികളുമായി ഞങ്ങൾ സഖ്യം ചെയ്തിട്ടുണ്ടെന്ന വസ്തുത കേരളത്തിലെ ജനങ്ങളോട് തുറന്നുപറഞ്ഞ് മാപ്പ് പറയാൻ സിപിഎം തയ്യാറാകണം. അല്ലാതെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായം പാർട്ടിയിൽ നിന്ന് അകന്നുവെന്ന് മനസിലാക്കി അതിന്റെ ഭാഗമായി ഒരു അടവു നയം അവതരിപ്പിച്ചാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ലെന്നും കെ സുരേന്ദ്രൻ തുറന്നുപറഞ്ഞു.

പി ജയരാജന്റെ നിലപാട് ആത്മാർത്ഥതയുളളതാണെങ്കിൽ ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തതിന്റെ പാപഭാരത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സിപിഎമ്മിന് കഴിയില്ല. മഅദ്‌നി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുളളത്. അൻവാർശേരിയിൽ മഅദ്‌നി പങ്കെടുത്ത യോഗങ്ങളിലും പിണറായി വിജയനൊപ്പം പി ജയരാജൻ തന്നെ പങ്കെടുത്തിട്ടുണ്ട്. നിയമസഭയിൽ പ്രമേയം പാസാക്കാൻ മുൻകൈയ്യെടുത്തതും സിപിഎം ആണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ലോക്‌സഭയിലും നിയമസഭയിലും സിപിഎം മഅദ്‌നിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. മഅദ്‌നി ഐഎസ്എസ് തുടങ്ങിയപ്പോഴും പിന്നീട് പിഡിപിയായി മാറിയപ്പോഴും രാഷ്‌ട്രീയ അഭയവും കവചവും ആയി മാറിയത് സിപിഎം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നതാണ് പിണറായി വിജയൻ എല്ലാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നയമെന്നും കെ സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Tags: P Jayarajan CPIMകെ. സുരേന്ദ്രൻപിണറായി വിജയൻപി ജയരാജൻമഅദ്‌നിപിഡിപിഐഎസ്എസ്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies