ഇതാണ് മോദി പറഞ്ഞ ഫിർദൗസ ബഷീർ; അറബിക് കാലി​ഗ്രാഫിയിൽ പ്രാവീണ്യം നേടിയ കശ്മീരി പെൺകുട്ടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇതാണ് മോദി പറഞ്ഞ ഫിർദൗസ ബഷീർ; അറബിക് കാലി​ഗ്രാഫിയിൽ പ്രാവീണ്യം നേടിയ കശ്മീരി പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കാലി​ഗ്രാഫി ആർട്ടിസ്റ്റായ ഫിർദൗസ ബാഷിർ എന്ന മിടുക്കിയെക്കുറിച്ച് മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അറബിക് കാലി​ഗ്രാഫി എഴുത്തിൽ പ്രാവീണ്യം നേടിയ ഫിർദൗസയെ രാജ്യത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി.

“നമ്മുടെ സ്‌കൂൾ കുട്ടികളിൽ പലരും കാലിഗ്രാഫിയിൽ വളരെയധികം താത്പര്യമുള്ളവരാണ്. കാലി​ഗ്രാഫി ശീലമാക്കുന്നതിലൂടെ നമ്മുടെ കൈയക്ഷരം കൂടുതൽ മനോഹരവും ആകർഷകവുമാകും. ജമ്മു കശ്മീരിൽ കാലി​ഗ്രാഫി എഴുത്ത് വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്. ഇതുവഴി അവരുടെ പ്രാദേശിക സംസ്‌കാരം കൂടുതൽ ജനകീയമാവുന്നു. കശ്മീരിലെ ഫിർദൗസ ബഷീർ കാലിഗ്രാഫിയിൽ വളരെയധികം പ്രാവീണ്യമുള്ള പെൺകുട്ടിയാണ്. പ്രാദേശിക സംസ്കാരത്തിന്റെ വിവിധ വശങ്ങളാണ് അവളിലൂടെ ലോകം കാണുന്നത്.

പ്രദേശവാസികളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ ‌‌ഫിർദൗസയുടെ കാലിഗ്രാഫി കലാവിരുതിന് കഴിഞ്ഞിട്ടുണ്ട്. സമാനമായ ചുവടുവയ്പ്പാണ് ഉദ്ദംപൂരിലെ ​ഗോരിനാഥും ചെയ്തിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാരംഗി ഉപയോ​ഗിച്ച് ദോ​ഗ്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധ വശങ്ങൾ അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സാരംഗിയുടെ താളങ്ങളിലൂടെ പുരാതന കഥകളും സംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളും അതിമനോഹരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

കാലി​ഗ്രാഫിയിൽ കഴിവ് തെളിയിച്ച ഫിർദൗസ അനന്ത്നാ​ഗ് ജില്ലയിലെ കെഹ്രിബാലിൽ നിന്നുള്ള പെൺകുട്ടിയാണ്. ഒരിക്കൽ ഒരു യൂട്യൂബ് വീഡിയോ കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫിർദൗസ് കാലി​ഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ആദ്യമൊന്നും കുടുംബം പിന്തുണച്ചിരുന്നില്ല. എന്നാൽ ഇന്ന് തന്നെയോർത്ത് കുടുംബത്തിന് അഭിമാനമാണുള്ളതെന്ന് ഫിർദൗസ പറയുന്നു. കാലി​ഗ്രാഫിയിൽ പേരുകേട്ട കലാകാരിയായി മാറണമെന്നാണ് ഫിർദൗസയുടെ ആ​ഗ്രഹം.

Tags: Narendra Modijammu and kashmirMann Ki BaatCalligraphyCalligraphy ArtistFirdosa Bashir
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies