സിഡ്നി : ലോകത്തിലെ ഏറ്റവും പുരാതനവും വലുതുമായ സനാതന ധർമ്മത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ച് ഓസ്ട്രേലിയ. ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയ.
ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ‘ഓസ്ട്രേലിയയിൽ സ്ഥാനമില്ല’ എന്ന് വ്യക്തമാക്കി അൽ കൊണ്ടാണ് പ്രധാനമന്ത്രി ആൻ്റണി ബനീസ് ഇക്കാര്യം പ്രസ്താവിച്ചത്.
ബിസിനസ്സ്, മാധ്യമം, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ ഓസ്ട്രേലിയൻ സർക്കാർ പ്രശംസിച്ചു. ഹിന്ദു ആഘോഷങ്ങളായ ദീപാവലി, നവരാത്രി, മറ്റ് ഒക്ടോബറിലെ ഹിന്ദു വിശേഷ ദിവസങ്ങൾ എന്നിവയുടെ സാംസ്കാരിക പ്രാധാന്യം സർക്കാർ തിരിച്ചറിയുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
നേരത്തെ നവംബർ ‘ഹിന്ദു പൈതൃക മാസമായി’ അമേരിക്കയിലെ ഫ്ലോറിഡ നഗരം പ്രഖ്യാപിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലായി 1.20 ബില്യണിലധികം ഹിന്ദുക്കൾ താമസിക്കുന്നു. അവർക്ക് വ്യത്യസ്ത പാരമ്പര്യങ്ങളുണ്ട്. സനാതന ധർമ്മം എന്നും വിളിക്കുന്നു. അതിൽ സ്വീകാര്യത, സ്വീകാര്യത, പരസ്പര ബഹുമാനം, സ്വാതന്ത്ര്യം, സമാധാനം എന്നിവ പ്രധാനമാണ്.
മുൻപ് ജോർജിയയും ഒക്ടോബറിനെ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ചിരുന്നു.