ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി ഓഫറാണ് നിറയുന്നത്. എല്ലാ ഫോണുകൾക്കും ഇപ്പോൾ വലിയ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ വേളയിൽ ആഡംബര ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, സാധാരണക്കാർക്ക് വേണ്ടിയും ഉഗ്രൻ ഓഫർ നൽകിയിരിക്കുകയാണ് ജിയോ.
ദീപാവലി ധമാക്ക ഓഫറിന്റെ ഭാഗമായി JioBharat 4G ഫോണിന് വെറും 699 രൂപ നൽകിയാൽ മതിയാകും. ലിമിറ്റഡ് ടൈം ഓഫറാണിത്. കൂടാതെ 123 രൂപയുടെ പ്രതിമാസ പ്ലാൻ സ്വീകരിക്കുകയാണെങ്കിൽ അൺലിമിറ്റഡ് വോയ്സ് കോളും 14GB ഡാറ്റയും 455 ലൈവ് ടിവി ചാനലുകളിലേക്ക് ആക്സസും ലഭിക്കും. JioPay മുഖേന യുപിഐ ഇടപാടും നടത്താം. JioChat വഴി വീഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും അയക്കുകയും ചെയ്യാം. സ്മാർട്ട്ഫോണിന് സമാനമായ അനുഭവം ഇത് പ്രദാനം ചെയ്യും.
ഒരു ഫോൺ വിൽക്കുക, അതിന് വിപണി കണ്ടെത്തുക എന്നത് മാത്രമല്ല ജിയോഭാരതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മറിച്ച് ഈ രാജ്യത്തെ ഓരോ കോണിലുമുള്ളവർക്ക് പ്രത്യേകിച്ച് 2G നെറ്റ്‌വർക്കുകളിൽ ഇപ്പോഴും താമസിക്കുന്നവർക്ക് ഡിജിറ്റൽ കണക്റ്റിവിറ്റി ആക്‌സസ് ചെയ്യാനുള്ള അവസരം നൽകുകയാണ് ജിയോയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് JioBharat 4G ഫോൺ രാജ്യത്ത് അവതരിപ്പിച്ചത്.















