തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിരുന്നു. 39-ാം വയസിലെത്തിയ നടി പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് ഇതിനിടെ ചില സോഷ്യൽ മീഡിയ സൈറ്റുകളും വാർത്താ മാദ്ധ്യമങ്ങളും ആരോപണമുയർത്തി. സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയായ നടി ഇത് തുറന്ന് സമ്മതിക്കുന്നില്ലെന്നായിരുന്നു ചിലരുടെ മുറവിളി. ഇതിന് മറുപടിയുമായി ലേഡി സൂപ്പർ സ്റ്റാർ തന്നെ രംഗത്തുവന്നു.
കിവംവദന്തികൾ അപകീർത്തികരമെന്ന് പറഞ്ഞ നയൻതാര മുഖത്തിന് ഓരോ വർഷങ്ങളിലും സ്വാഭാവികമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുരികങ്ങളിലും അത് പ്രകടമാണെന്നും നടി പറഞ്ഞു. കുറച്ചധികം ആൾക്കാർ ചിന്തിക്കുന്നത് ഞാൻ മുഖത്ത് എന്തോ ചെയ്തുവെന്നാണ്. പക്ഷേ അത് സത്യമല്ല. അക്കാര്യങ്ങൾ തെറ്റാണെന്നല്ല.
എന്നെ സംബന്ധിച്ച് അത് ഭക്ഷണ ക്രമം കാെണ്ടുള്ള മാറ്റമാണ്. ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. അത് കവിളുകളിലും പ്രകടമാകും. നിങ്ങൾക്ക് എന്നെ നുള്ളിയും പൊള്ളിച്ചും നോക്കാം. അപ്പോൾ നിങ്ങൾക്ക് മനസിലാകും ഇവിടെ പ്ലാസ്റ്റിക് ഒന്നുമില്ലെന്ന്. അതേസമയം ഡിയർ സ്റ്റുഡൻ്റ് എന്ന മലയാളം ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. നിവിൻ പോളിയാണ് നായകനായി എത്തുന്നത്.