മണി ചെയ്യാനിരുന്ന വേഷം എനിക്ക് കിട്ടി;അവന്റെ അനുവാ​ദം വാങ്ങി, ഞാൻ പോയി; മണി മറ്റൊരു നടന് വേണ്ടി പാടിയിട്ടുണ്ടെങ്കിൽ അതെനിക്ക് വേണ്ടി: മനോജ് കെ ജയൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മണി ചെയ്യാനിരുന്ന വേഷം എനിക്ക് കിട്ടി;അവന്റെ അനുവാ​ദം വാങ്ങി, ഞാൻ പോയി; മണി മറ്റൊരു നടന് വേണ്ടി പാടിയിട്ടുണ്ടെങ്കിൽ അതെനിക്ക് വേണ്ടി: മനോജ് കെ ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 05:46 pm IST
Facebook
Twitter
WhatsAppTelegram

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ തന്റെ വേഷം ചെയ്യാനിരുന്നത് കലാഭവൻ മണിയാണെന്ന് നടൻ മനോജ് കെ ജയൻ. തമിഴ് സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ക്ലാഷുണ്ടായതിനാലാണ് മണിയ്‌ക്ക് കാഴ്ച ചെയ്യാൻ കഴിയാത്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. സ്വകാര്യ ചാനൽ പരിപാടിയിലാണ് പഴയ കാര്യങ്ങൾ മനോജ് കെ ജയൻ പങ്കുവെച്ചത്.

സമൂഹമാദ്ധ്യമങ്ങളിൽ മനോജ് കെ ജയന്റെ വാക്കുകൾ വൈറലായി മാറിക്കഴിഞ്ഞു. നേരത്തെയും മനോജ് കെ ജയൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ മിക്ക നടൻമാരുമായും ആത്മബന്ധം പുലർത്തിയിരുന്ന നടനാണ് കലാഭവൻ മണി. വർഷങ്ങളോളം അസിസ്റ്റൻഡ് ഡയറക്ടറായി നിന്ന ശേഷമാണ് ബ്ലെസി കാഴ്ചയിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. അഭിനേതാക്കളുമായി ബ്ലെസിക്കും നല്ല ബന്ധമായിരുന്നു. ബ്ലെസിയുമായി നല്ല ബന്ധമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ തനിക്ക് വേഷമില്ലായിരുന്നുവെന്നും എന്നാൽ പിന്നീട് നിയോഗം പോലെ ഈ വേഷം തന്നിലേക്ക് എത്തുകയായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മനോജ് കെ ജയൻ പഴയ കഥ പങ്കുവെച്ചത്.

“കലാഭവൻ മണി അവന് വേണ്ടിയല്ലാതെ മറ്റൊരു നടന് വേണ്ടി പാടിയിട്ടുണ്ടെങ്കിൽ അത് എനിക്ക് വേണ്ടി മാത്രമാണ്. കാരണം, അനന്തഭദ്രം ചെയ്തുകൊണ്ടിരുന്ന സമയത്താണ് കാഴ്ച സിനിമയ്‌ക്കായി ബ്ലെസി എന്നെ വിളിക്കുന്നത്. ‍ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്. അതിൽ നിനക്ക് ഒരു വേഷമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അഞ്ച് ​ദിവസത്തെ ഡേറ്റ് വേണമെന്നും നിനക്ക് നല്ലൊരു പാട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു. ഇത് മണി ചെയ്യാനിരുന്ന വേഷമാണ്. അവൻ ഒരു പാട്ടും പാടിവച്ചിട്ടുണ്ട്. ഈ വേഷം മണി ചെയ്യാനിരുന്നത് കൊണ്ടാണ് പാട്ട് അവനെ കൊണ്ട് തന്നെ പാടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അനന്തഭദ്രത്തിന്റെ ലൊക്കേഷനിൽ മണിയും എനിക്കൊപ്പം ഉണ്ടായിരുന്നു. ബ്ലെസിയുടെ ഫോൺ വച്ച ശേഷം ഞാൻ മണിയോട് ഇക്കാര്യം സംസാരിച്ചു. നീ ചെയ്യാനിരുന്ന സിനിമയിലേക്ക് ബ്ലെസി എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ‘പറ്റുമെങ്കിൽ ഒന്ന് പോയി ചെയ്യ് ചേട്ടാ’ എന്നായിരുന്നു മണിയുടെ മറുപടി. കാരണം, മണി ആ സമയത്ത് ഒരു തമിഴ് സിനിമയുമായി ക്ലാഷായി നിൽക്കുകയായിരുന്നു”.

നിനക്ക് പകരം ഞാൻ ചെയ്യുന്നത് കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് മണി എന്നോട് പറഞ്ഞു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് ആ പടം ചെയ്യാനായി പോയതെന്നും മനോജ് കെ ജയൻ പറഞ്ഞു.

മമ്മൂട്ടി നായകനായ കാഴ്ചയിലെ കുട്ടനാടൻ കായലിലെ എന്ന് തുടങ്ങുന്ന ​ഗാനം കലാഭവൻ മണിയും മധു ബാലകൃഷ്ണനും ചേർന്നാണ് ആലപിച്ചത്. ചാനൽ പരിപാടിയിൽ മധു ബാലകൃഷ്ണൻ ഒപ്പമിരിക്കുമ്പോഴാണ് മനോജ് കെ ജയൻ ഈ സംഭവങ്ങൾ ഓർത്തെടുത്തത്.

Tags: kalabhavan manimanoj k jayanBlessy
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies