മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തിന്റെ തിങ്കളാഴച. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 4.56 ലക്ഷം കോടി ഉയര്‍ന്ന് 441.54 ലക്ഷം കോടിയിലെത്തി. സെന്‍സെക്‌സ് 1,100 പോയിന്റും നിഫറ്റി 24,450 പോയിന്റും ഉയർന്നതാണ് മൂല്യത്തിൽ പ്രതിഫലിച്ചത്. അഞ്ച് ദിവസമായി വിപണി തകർച്ച നേരിട്ടിരുന്നു.
ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്രആന്‍ഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് സെന്‍സെക്‌സിലെ കുതിപ്പിന് പിന്നിൽ. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, എഫ്എംസിജി, മീഡിയ, മെറ്റല്‍, റിയല്‍റ്റി, പിഎസ്‌യു ബാങ്ക് എന്നിവ മൂന്ന് ശതമാനംവരെയും നേട്ടമുണ്ടാക്കി.















